സ്മാര്‍ട്ട് എനര്‍ജി മീറ്ററുകളുമായി കഞ്ചിക്കോട് ഐടിഐ

വൈദ്യുതി ഉപയോഗത്തിന്റെ കൃത്യത ഉറപ്പാക്കാനുളള സ്മാര്‍ട് എനര്‍ജി മീറ്ററുകള്‍ നിര്‍മിച്ച് പാലക്കാട് കഞ്ചിക്കോട് െഎടിെഎ മീറ്ററുകള്‍ നിര്‍മിക്കാന്‍ പെ‌ാതുമേഖലയില്‍ ലൈസന്‍സ് നേടിയ ആദ്യ സ്ഥാപനമാണിത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി 25 ലക്ഷം മീറ്ററുകള്‍ നിര്‍മിക്കാനുളള കരാര്‍ ഇതിനോടകം ലഭിച്ചു.

രാജ്യത്തെ ആദ്യത്തെയും കഞ്ചിക്കോട് വ്യവസായ മേഖലയിലെ പ്രധാന േകന്ദ്രപൊതുമേഖലാ സ്ഥാപനവുമായ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് എന്ന െഎടിെഎയാണ് സ്മാര്‍ട് വൈദ്യുതി മീറ്ററുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശിനും ഹരിയാനയ്ക്കുമുളള മീറ്ററുകള്‍ നിര്‍മിക്കാനുളള കരാറാണ് ലഭിച്ചത്. നിലവിൽ 25 ലക്ഷം മീറ്ററുകളുടെ നിർമാണത്തിനുള്ള കരാറുണ്ട്. 

നിർമാണത്തിനൊപ്പം ഗുണമേന്മ പരിശോധനയും ഇവിടെ നടത്താം. വൈദ്യുതി ഉപയോഗത്തിന്റ അളവും നിരക്കും മാത്രമല്ല മീറ്ററിൽ എന്തെങ്കിലും കൃത്രിമം. ഗാർഹിക, വ്യാവസായിക ഉപഭോക്താക്ക‍ൾക്ക് ഉപയോഗിക്കാവുന്ന സിംഗിൾ‍,ത്രീഫേസ് മീറ്ററുകളാണ് നിര്‍മിക്കുന്നത്. സോഫ്റ്റ്‌വെയറും മീറ്ററിനുള്ളിൽ സ്ഥാപിക്കുന്ന സിം കാർഡുമാണ് വൈദ്യുതി വിതരണ കേന്ദ്രങ്ങളില്‍ വിവരങ്ങൾ എത്തിക്കുന്നത്. രാജ്യവ്യാപകമായി സ്മാര്‍ട് ൈവദ്യുതി മീറ്ററുകള്‍ ഉപയോഗിക്കുന്നതിന്റെ പരീക്ഷണം വിവിധ സംസ്ഥാനങ്ങളില്‍ തുടങ്ങി. എനര്‍ജി എഫിഷന്‍സി സര്‍വീസിനാണ് ഏകോപനം.