കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ഇന്ന് തിരിതെളിയും. കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ സംവിധായകന്‍ പ്രിയനന്ദനന്‍ രാവിലെ പത്തിന് ഉദ്ഘാടനം നിര്‍വഹിക്കും. നാലായിരം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്.
നെഹ്റു കോളേജിലെ പത്തുവേദികളിലാണ് മത്സരങ്ങള്‍. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോടിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് ഓരോ ഭാഷയുടെ പേരാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കലാലയപ്രതിഭകള്‍ 120 ഇനങ്ങളിലായി മാറ്റുരയ്ക്കും. ഉദ്ഘാടന ദിവസം വിവിധ രചന മത്സരങ്ങള്‍ക്കൊപ്പം പദ്യപാരയണവും അരങ്ങേറും.
പ്രതിഭകളെ വരേവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും കോളേജില്‍ പൂര്‍ത്തിയായി. സ്ത്രീ സമത്വവും, ശാക്തികരണവും വിളിച്ചൊതി വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പെണ്ണെഴുത്ത് ശില്‍പം മത്സരാര്‍ഥികളെ കാലാലയത്തിലേയ്ക്ക് സ്വാഗതം ചെയ്യും. പത്തിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യ അതിഥിയാകും.