വടകരയുടെ ഏറെ നാളായുള്ള കാത്തിരിപ്പ് ഫലം കാണുന്നു. കുഞ്ഞിപ്പള്ളി മേല്‍പ്പാലം ഈ മാസം എട്ടിന് തുറക്കും.
ഒമ്പതുവര്‍ഷം കൊണ്ടാണ് കുഞ്ഞിപ്പള്ളി മേല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ പാലം തുറന്നുകൊടുക്കാന്‍ പിന്നെയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. പാലത്തില്‍ സിഗ്നല്‍ സംവിധാനമൊരുക്കിയില്ലെന്ന കാരണം പറഞ്ഞായിരുന്നു ഈ വൈകല്‍. ഇതിനെതിരെ നാട്ടുകാര്‍ക്കിടയില്‍ മുറുമുറുപ്പ് ഉയര്‍ന്നതോടെയാണ് എത്രയും വേഗം പാലം തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ കാത്തിരുന്നിട്ടും സിഗ്നല്‍ സംവിധാനവും സുരക്ഷാ ബോര്‍ഡുകളും സ്ഥാപിക്കാതെയാണ് പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
റെയില്‍വേയുമായി ചേര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിച്ചത്. നിലവിലുള്ള റെയില്‍വേ ഗേറ്റ് അടക്കുന്നതോടെ ഗതാഗതക്കുരുക്ക് പൂര്‍ണമായി ഇല്ലാതാകുമെന്നാണ് പ്രതീക്ഷ.