പട്ടയമില്ല; ദുരിതംപേറി വയനാട് സേട്ടുകുന്നിലെ കുടുംബങ്ങൾ

പട്ടയമില്ലാതെ ദുരിതംപേറി വയനാട് സേട്ടുകുന്നിലെ കുടുംബങ്ങള്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത വീടുകളിലാണ് പതിനൊന്നു കുടുംബങ്ങള്‍ കഴിയുന്നത്. പ്രളയം ഇവരുടെ ദുരിതം ഇരട്ടിയാക്കി. 

രാത്രി കിടക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് കുടുംബങ്ങള്‍ പറയുന്നു. ഉരുള്‍പൊട്ടിയപ്പോള്‍ വീടുകള്‍ സാരമായി തകര്‍ച്ച നേരിട്ടിരുന്നു. വീടിനകത്ത് ഇപ്പോലും ഉറവയുണ്ട്് .നിലത്ത് ഷീറ്റിട്ടാണ് കിടക്കുന്നത്. ശുചിമുറിയും പൊട്ടി ഒഴുകുന്നു.  പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബങ്ങള്‍ ഇവിടെ തുടരുന്നത്. 

പ്രളയകാലത്ത് പതിനൊന്ന് ദിവസം ഇവര്‍ ക്യാമ്പില്‍ കഴിഞ്ഞിരുന്നു. പട്ടയം നല്‍കിയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റിയ മറ്റെവിടെയെങ്കിലും ഭൂമിയും വീടും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.അടുത്ത മഴയ്ക്ക് ഇവിടെ താമസിക്കാന്‍ കഴിയില്ല.