കാസര്‍കോട് പൊതു സ്ഥലങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ നടപടി

കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ നീക്കാന്‍ അടിയന്തിര നടപടിയുമായി ജില്ലാഭരണകൂടം രംഗത്ത്.   കേസുകളില്‍ പിടികൂടിയ വാഹനങ്ങള്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും  ബുദ്ധിമുട്ടാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ ഇടപെടല്‍.

  ചട്ടഞ്ചാലില്‍ ദേശീയപതയ്ക്ക് അരികിലെ കാഴ്ചയാണിത്. പൊലീസ് , വനം, എക്ൈസ്,റവന്യു വകുപ്പുള്‍ വിവിധ കേസുകളില്‍ പിടികൂടിയ വാഹനങ്ങളാണ് മുവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളിന് സമീപം  തള്ളിയിരിക്കുന്നത്. സമാനമായ അവസ്ഥ തന്നെയാണ്‌ മിക്ക സര്‍ക്കാര്‍ ഓഫിസുകളുടെ പരിസരങ്ങളിലും. . ഇതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. തുടക്കത്തില്‍ നിയമനടപടി പൂര്‍ത്തിയാക്കിയ 257 വാഹനങ്ങള്‍ അടുത്തമാസം ആദ്യം ലേലം ചെയ്യും. ഇതോട്ടെ വര്‍ഷങ്ങളായുള്ള ചട്ടഞ്ചാലിലെ   ദുരിതം ഇല്ലാതാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ

ഇത്രയും വാഹനങ്ങള്‍ പൊതുലേലത്തിന് വെയ്ക്കുന്നത്  ജില്ലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതോടെ ബാക്കിയുള്ള വാഹനങ്ങളും ലേലത്തിന് വെയ്ക്കും. സര്‍ക്കാര്‍ ഓഫിസുകളുടെ പരിസരം വൃത്തിയാകുന്നതോടപ്പം നല്ലൊരുതുക  ഖജനാവിലേക്കെത്തിക്കാനും പദ്ധതിക്കു കഴിയുമെന്നാണ്   കണക്കുകൂട്ടല്‍.