എടപ്പാളിലെ ഗതാഗതകുരുക്കിന് നടപടി; മേല്‍പാലം ഉടൻ

മലപ്പുറം എടപ്പാളിലെ ഗതാഗതകുരുക്കു പരിഹരിക്കാന്‍ നടപടിയായി. മേല്‍പാലത്തിന്റെ നിര്‍മാണോദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

പതിമൂന്നരകോടി രൂപക്കാണ് മേല്‍പ്പാലം നിര്‍മിക്കുക. എടപ്പാള്‍ ജങ്ഷനില്‍ കുറ്റിപ്പുറം–തൃശൂര്‍ റോഡിനു മുകളിലൂടെ 200 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലുമാണ് പാലം . ഏറനാട് എന്‍ജിനീയറിങ് എന്റര്‍പ്രൈസസാണ് നിര്‍മാണ കരാര്‍ .. പാലത്തിനു മുകളില്‍ പാര്‍ക്കിങ് സൗകര്യവും ഒാരോ മീറ്റര്‍ വീതം നടപ്പാതയും ഉണ്ടാവും.

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനാണ് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.കഴിഞ്ഞ സര്‍ക്കാറിന്റ കാലത്താണ് മേല്‍പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്.എന്നാല്‍ ഫണ്ട് ലഭിക്കാത്തതിനാല്‍ നീണ്ടുപോവുകയായിരുന്നു.