കോഴിക്കോട് കോരപ്പുഴപാലം നവീകരണത്തിനായി അടച്ചതോടെ നാട്ടുകാര്‍ക്ക് ദുരിതയാത്ര. പാലം അടച്ചതോടെ ബസ്സുകള്‍ വഴി തിരിച്ചുവിട്ടതാണ് കോരപ്പുഴ മുതല്‍ വെങ്ങളം വരെ നാല് കിലോമീറ്റര്‍ ദൂരത്ത് ഗതാഗതം സ്തംഭിയ്ക്കാനിടയായത്.
കോരപ്പുഴ കടവില്‍ ബോട്ടിറങ്ങി വരുന്നവര്‍ക്കും കോരപ്പുഴയിലെ നാട്ടുകാര്‍ക്കും ബസ് കയറാന്‍ വെങ്ങളം വരെ നാല് കിലോമീറ്റര്‍ നടക്കണം. അല്ലെങ്കില്‍ മുപ്പത്തിയഞ്ച് രൂപ ഒാട്ടോ കൂലി കൊടുക്കണം. കൊയിലാണ്ടിക്കും മറ്റും കൂലിപണിക്ക് പോകുന്ന സ്ത്രീകളും സ്കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ബസ് സര്‍വ്വീസിനെ ആശ്രയിച്ചിരുന്ന ഒട്ടേറെ പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്
കൊയിലാണ്ടിയില്‍ നിന്നും കോരപ്പുഴവരെ താല്‍കാലിക ബസ് റൂട്ട് അനുവദിക്കലാണ് പ്രശ്നത്തിന് പരിഹാരം.ഗതാഗത മന്ത്രി ഏകെ ശശീന്ദ്രന്‍ ഇടപെട്ടതിനെ തുടര്‍ന്ന് യാത്രക്ലേശം പരിഹരിയ്ക്കാന്‍ ആര്‍ടിഒ യോഗം വിളിച്ചിട്ടുണ്ട്,തീരുമാനമായില്ലെങ്കില്‍ ചേമഞ്ചേരി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ സമരത്തിനിറങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
ഗതാഗതപ്രശ്നം രൂക്ഷമായതോെട കോരപ്പുഴ മുതല്‍ വെങ്ങളം വരെയുള്ള കച്ചവട സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.