രോഗികളെ വലച്ച് മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രി

ഡോക്ടറുണ്ടായിട്ടും മലപ്പുറം വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. മലയോര– ആദിവാസി മേഖലകളിലെ ആളുകള്‍ പ്രസവ ചികില്‍സക്കായി മറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണ്.  ചികില്‍സക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ താലൂക്കാശുപത്രിയില്‍ ഇല്ല എന്നാണ് ഡോക്ടര്‍ പറയുന്നത്.

ഒന്നര വര്‍ഷമായി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല.നേരത്തെ ഒരു മാസം അഞ്ഞൂറിലധികം പ്രസവം ഇവിടെ നടന്നിരുന്നു.   ചികില്‍സക്കായി   മറ്റ് ആശുപത്രികളെ ആശ്രയിക്കുകയാണ് രോഗികള്‍.മലയോര– ആദിവാസി മേഖലകളിലെ ആളുകളാണ് ഇതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജിലെത്താന്‍ മണിക്കൂറുകളോളം യാത്ര ചെയ്യണം

എന്നാല്‍ ഇതേ സൗകര്യങ്ങള്‍ വച്ചാണ് നേരത്തെ പ്രസവ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇവിടെയെത്തുന്നവര്‍ക്ക് ചികില്‍സ ലഭിക്കണമെഭ്കില്‍ നിലവിലെ ഡോക്ടറെ മാറ്റണമെന്നും ആശുപത്രി മാനേജ്മെന്റ്  കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെടുന്നു പ്രസവ ചികില്‍സക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നും ഇക്കാര്യങ്ങളെല്ലാം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം