kozhikode-fly-over

കോഴിക്കോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന രണ്ടു മേല്‍പാലങ്ങള്‍ നാളെ  പ്രവര്‍ത്തന സജ്ജമാകും.  ദേശീയപാത ബൈപ്പാസില്‍ തൊണ്ടയാടും രാമനാട്ടുകരയിലുമായി  പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച  മേല്‍പാലങ്ങള്‍ മുഖ്യമന്ത്രിയാണ് ജനത്തിനു തുറന്നുകൊടുക്കുന്നത്.

 ഓരോ ദിവസവും നാല്‍പതിനായിരത്തിലധികം വാഹനങ്ങള്‍ കടുന്നുപോകുന്ന ജംഗ്ഷന്‍. രോഗികളുമായി മെഡിക്കല്‍ കോളേജിലേക്കു പോകുന്ന ആംബുലന്‍സുകള്‍ പോലും കുരുക്കില്‍പെടുന്നത് പതിവായിരുന്ന  തൊണ്ടയാട് ജംഗ്ഷന്‍ മാറുകയാണ്. 51 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പാണ് മേല്‍പാലം പണിതത്. ഇതോടെ ദേശീയപാതയിലെ വാഹനങ്ങള്‍ മേല്‍പാലം വഴി ജംഗ്ഷന്‍ കടക്കും. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കടക്കമുള്ള വാഹനങ്ങളുടെ കുരുക്കായിരുന്നു രാമനാട്ടുകരുടെ ശാപം. അതിനും പരിഹാരമായി.

സ്പാനുകള്‍ പരമാവധി കുറച്ചുള്ള ഇന്റഗ്രേറ്റഡ്  സ്ട്രക്ചറെന്ന സാങ്കേതിക വിദ്യയിലാണ് തൊണ്ടയാട് പാലം നിര്‍മിച്ചിരിക്കുന്നത്. 2017 അവസാനത്തില്‍ പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും  ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍മാണം ഇഴയുകയായിരുന്ന

സംസ്ഥാനത്ത് അര്‍ബുദ രോഗവ്യാപനം വെല്ലുവിളിയെന്നും സമൂഹം ഒററക്കെട്ടായി രോഗത്തിനെതിരെ പൊരുതണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മെഡിക്കൽ കോളജുകളിൽ അര്‍ബുദ ചികിത്സയ്‌ക്കായി മെച്ചപ്പെട്ട സംവിധാനങ്ങളൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ആര്‍ സി സിയി ല്‍  ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന പുതിയ  കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അദ്ദേഹം  നിര്‍വ്വഹിച്ചു.