puncha-krishi

പൊന്നാനി ബിയ്യം റെഗുലേറ്ററില്‍ പുഞ്ചകൃഷിക്കാവശ്യമായ വെള്ളം സംഭരിക്കാന്‍ ജലസേചന വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. സംഭരിക്കേണ്ട വെള്ളമെല്ലാം കാഞ്ഞിരമുക്ക് പുഴയിലേക്ക് ഒഴുകുകയാണ്.

പൊന്നാനി കോളില്‍ പുഞ്ച കൃഷിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.മുന്‍ വര്‍ഷങ്ങളില്‍ പുഞ്ചകൃഷി തുടങ്ങുന്നതിനു മുന്‍പു തന്നെ  ബിയ്യം റെഗുലേറ്ററിലെ  വെള്ളത്തിന്റെ ഒഴുക്ക് തടയാന്‍ ജലസേചന വകുപ്പ്  മണല്‍ചാക്കുകള്‍ നിരത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത്തരം നടപടികളൊന്നും ആരംഭിച്ചിട്ടില്ല.

കോള്‍ പടവുകളില്‍ പമ്പിങ് തുടങ്ങിയതോടെ   വെള്ളം ബിയ്യം റെഗുലേറ്ററിലാണ് എത്തുന്നത് .ഈ വെള്ളം സംഭരിച്ചാല്‍ മാത്രമേ പിന്നീട് കൃഷിക്കായി ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.നിലവില്‍ ബിയ്യം റെഗുലേറ്റര്‍ നിറഞ്ഞൊഴുകുകയാണ്.

പ്രളയത്തെ തുടര്‍ന്ന് ഏറെ വൈകിയാണ് കോള്‍പടവുകളില്‍ കൃഷി ഇറക്കാനുള്ള ജോലികള്‍ തുടങ്ങിയത്. സര്‍ക്കാര്‍ സഹായം കിട്ടാതായതോടെ കടം വാങ്ങിയാണ് ജോലികള്‍ തുടങ്ങിയത്. വെള്ളം സംഭരിക്കാന്‍ നടപടി ആയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ അത് കൃഷിയെ ബാധിക്കുമെന്ന ആശങ്കയാണ് കര്‍ഷകര്‍ക്കുള്ളത്.