കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും മത്സരങ്ങൾക്ക് വേദിയാകുന്നു

cricket
SHARE

വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും വലിയ മത്സരത്തിന് വേദിയാകുന്നു. ഫെബ്രുവരിയിൽ ഇന്ത്യ എ, ഇംഗ്ലണ്ട് എ ടീമുകളുടെ ചതുർദിന മത്സരം നടത്താൻ ബിസിസിഐ തിരഞ്ഞെടുത്തത് കൃഷ്ണഗിരിയെയാണ്.  

നിരവധി ആഭ്യന്തര ക്രിക്കറ്റ് ടൂര്ണമെന്റുകൾക്ക് കൃഷ്ണഗിരി സ്റ്റേഡിയം വേദി ആയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടെ അണ്ടർ 16 വിജയ് മർച്ചന്റ് ടൂർണമെന്റിന്റെ  മൂന്ന് മത്സരങ്ങൾ നടന്നു. ഇതിന്റെ വിജയകരമായ നടത്തിപ്പും  കൃഷ്ണഗിരിക്ക് ഗുണം ചെയ്തു. 

ബിസിസിഐ ഡയറക്ടർമാരിൽ ഒരാളായ കെവിപി റാവു  ഈയിടെ മൈതാനം സന്ദർശിച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് ഇംഗ്ലണ്ട് ഇന്ത്യ എ ടീമുകളുടെ ആദ്യ ചതുർദിന മത്സരം. രണ്ട് കളികൾക്ക് കൃഷ്ണഗിരി വേദിയാകും. രണ്ടാം മത്സരം ഫെബ്രുവരി 13 നാണ്. 2015 ൽ ദക്ഷിണാഫ്രിക്ക എ ടീമും ഇന്ത്യൻ എ ടീമും തമ്മിലുള്ള മത്സരം ഇവിടെ നടന്നിരുന്നു. 

MORE IN NORTH
SHOW MORE