കാര്‍ഷിക പദ്ധതിയുടെ മറവില്‍ കൈപ്പാട് നിലം തരംമാറ്റുന്നു

കണ്ണൂർ കക്കാട് പുല്ലൂപ്പിയിൽ സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതിയുടെ മറവില്‍ കൈപ്പാട് നിലം തരംമാറ്റുന്നു. കൈപ്പാട് നിലത്തില്‍ നിന്ന് മത്സ്യം പിടിച്ചിരുന്ന പരമ്പരാഗത തൊഴിലാളികളെ പുറത്താക്കിയാണ് കയ്യേറ്റം. 

ഒരു കാലത്ത് സ്ത്രീകളുടെ പ്രധാന വരുമാനമാര്‍ഗമായിരുന്നു കൈപ്പാട് നിലത്തെ മീനുകള്‍. വേലിയിറക്കസമയത്ത് വെള്ളത്തിലിറങ്ങി ചെമ്മീനും കരിമീനും പിടിച്ചാണ് കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ ആ സ്ഥലത്തിന്റെ അവസ്ഥ ഇന്ന് ഇങ്ങനെയാണ്. സർക്കാരിന്റെ കാർഷിക പദ്ധതിയായ 'ഒരു നെല്ലും ഒരു മീനും'പദ്ധതി നടപ്പാക്കി നിലം മുഴുവന്‍ നശിപ്പിച്ചു. മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് കൈപ്പാടിനെ വേര്‍തിരിച്ചു. നെല്‍കൃഷിയും ചെമ്മീന്‍ കൃഷിയും ഇതുവരെ ഇവിടെ ചെയ്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

 സ്ഥലമുടകളുടെ അനുമതിയില്ലാതെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.