ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനമായി ഒരു പ്രദർശനം

ഭിന്നശേഷിക്കാര്‍ക്ക് പ്രചോദനമാകാന്‍ വ്യത്യസ്തമായൊരു പ്രദര്‍ശനം. വരം ഭിന്നശേഷി കൂട്ടായ്മയുടെ ഭാഗമായി തിരൂരിലാണ് കോഴിക്കോട് സ്വദേശി യൂസഫ് പത്രവാര്‍ത്തകളുടെ പ്രദര്‍ശനം ഒരുക്കിയത്.

  പ്രതിസന്ധികളിലും രോഗങ്ങളിലും തളരാതെ ജീവിത വിജയം നേടിയ ഭിന്നശേഷിക്കാരായ ആളുകളുടെ വാര്‍ത്തകളായിരുന്നു വരം ഭിന്നശേഷിക്കൂട്ടായ്മയില്‍ എത്തിയവരെ സ്വീകരിച്ചത്.കോഴിക്കോട് തിക്കോടി സ്വദേശി യൂസഫാണ് ഇത്തരം വാര്‍ത്തകള്‍ ശേഖരിക്കുന്നത്.ഒാട്ടിസം ബാധിച്ച മകളുമൊത്തുള്ള യാത്രകളായിരുന്നു ഭിന്നശേഷിക്കാരെ കൂടുതല്‍ അറിയാന്‍ കാരണം.

വാര്‍ത്തകളെല്ലം  ഏറെ പ്രതീക്ഷയും  ആത്മവിശ്വാസവും നല്‍കുന്നുണ്ടെന്ന് കൂട്ടായ്മയില്‍ എത്തിയവര്‍ പറയുന്നു. വാര്‍ത്തകള്‍ക്കൊപ്പം ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് ഈ പ്രദര്‍ശനം .ഇതിനകം തന്നെ ഇത്തരത്തിലുള്ള നാല്‍പതോളം പ്രദര്‍ശനം യൂസഫ് സംഘടിപ്പിച്ചു കഴിഞ്ഞു