കുഞ്ഞിപ്പള്ളി റയില്‍വേമേല്‍പ്പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിൽ; തുറന്നു കൊടുക്കുന്നതില്‍ അവ്യക്തത

kozhikode-railway-overbridge
SHARE

കോഴിക്കോട് അഴിയൂര്‍ കുഞ്ഞിപ്പള്ളി റയില്‍വേമേല്‍പ്പാലത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തിനില്‍ക്കെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതില്‍ അവ്യക്തത. പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന്റെ മെല്ലെപ്പോക്കിനെതിരെയാണ് പരാതിയുയരുന്നത്. മേല്‍പ്പാലം അവസാനിക്കുന്ന ദേശീയപാതയുടെ ഭാഗത്ത് ജംക്ഷന്‍ സംവിധാനവും സിഗ്നല്‍ ലൈറ്റും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിയാലെ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കൂ. ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ പി ഡബ്ള്യു ഡി ദേശീയപാതാ വിഭാഗം ഇതുവരെ എടുത്തിട്ടില്ല. പ്രതിഷേധം ശക്തമായതോടെ ദേശീയ പാത പൊതുമരാമത്ത് വിഭാഗത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. സര്‍വകക്ഷിയോഗം ചേര്‍ന്ന് പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ ചര്‍ച്ച െചയ്യണമെന്നാണാവശ്യം.

നിലവില്‍ കു‍ഞ്ഞിപ്പള്ളിയിലെ റയില്‍വേ ഗേറ്റ് അടയ്ക്കുമ്പോള്‍ ദേശീയപാതയിലടക്കം ഗതാഗത തടസം നേരിടുകയാണ്. ഇതിനു പരിഹാരമായാണ് മേല്‍പ്പാലം അനുവദിച്ചത്.  അ‍ഞ്ചുവര്‍ഷം നീണ്ടുപോയ പാലത്തിന്റെ നിര്‍മാണം ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് വേഗത്തിലാക്കിയത്. മേല്‍പ്പാലത്തിനോട് ചേര്‍ന്ന സ്ഥലം ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്നതിന് വി‍ജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.  പാത വികസനം നടപ്പായതിന് ശേഷം മേല്‍പ്പാലം വന്നാല്‍മതിയെന്ന നിലപാടാണ് ദേശീയപാത അതോറിറ്റിക്കുള്ളത്. 

MORE IN NORTH
SHOW MORE