നാദാപുരം കല്ലാച്ചി വിലങ്ങാട് റോഡ് നിര്‍മാണം ഇഴയുന്നു; നാട്ടുകാർ ദുരിതത്തിൽ

nadapuram-road.jpgb
SHARE

കോഴിക്കോട്  നാദാപുരം–  കല്ലാച്ചി വിലങ്ങാട് റോഡ് നിര്‍മാണം ഇഴയുന്നതായി പരാതി. മുന്നൂമാസം മുമ്പ് പൂര്‍ത്തിയാക്കേണ്ടിയിരുന്ന നിര്‌മാണങ്ങള്‍ ഇഴഞ്ഞുനീങ്ങിയതോടെ കടുത്ത പൊടി മൂലം ബുദ്ധിമുട്ടുകയാണ്  നാട്ടുകാര്‍. കുടിയേറ്റ മേഖലയായ വിലങ്ങാട്ടേക്കുള്ള റോഡ് കുത്തിപൊളിച്ചിട്ടിട്ട് മാസം പത്തുകഴിഞ്ഞു. കരാറുകാരന് ആവശ്യത്തിന് ജീവനക്കാരനില്ലാത്തതാണ് പണികള്‍ ഇഴയാന്‍ കാരണം. 

പല റീച്ചുകളായി തിരിച്ചു കരാര്‍ നല്‍കിയതില്‍ നാദാപുരം പഞ്ചായത്തില്‍ ഉള്‍പെടുന്ന ഭാഗത്തെ ജോലികളാണ് ഇഴഞ്ഞുനീങ്ങുന്നത്.  നാട്ടുകാര്‍ സമരം ചെയ്തിന് ശേഷം മാത്രമാണ് കൂടുതല്‍ ജോലിക്കാരെ നിയോഗിക്കാന്‍ പോലും കരാരുകാരന്‍ തയാറായത്. അടുത്ത മാസത്തോടെ പണികള്‍ പൂര്‍ത്തിയാക്കാമെന്നാണ് കരാറുകാരന്‍ നാട്ടുകാര്‍ക്ക്  നല്‍കിയിരിക്കുന്ന ഉറപ്പ്. അതേ സമയം നിര്‍മാണത്തിനുളള സ്ഥലങ്ങള്‍ വിട്ടുകിട്ടാന്‍ വൈകിയതാണ് പണികള്‍ ഇഴയാനിടയാക്കിയതെന്നാണ്  കാരാറുകാന്റെ വാദം.

MORE IN NORTH
SHOW MORE