പാലക്കാട് ഒറ്റപ്പാലം കിൻഫ്രാ പാർക്കിൽ പാട്ടക്കുടിശികയെ തുടർന്ന് അടപ്പിച്ച വ്യവസായ സ്ഥാപനത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. വ്യവസായ വകുപ്പിലേയും കിൻഫ്രയിലേയും ഉന്നതരുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയെ തുടർന്നാണിത്.
കിൻഫ്രയ്ക്കുളള പാട്ട സഖ്യ നാലു കോടിയോളം രൂപായായ സാഹചര്യത്തില്‍ 93 ലെ കേരള ഇന്റസ്ട്രിയൽ ചട്ടപ്രകാരം സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ വ്യവസായ വകുപ്പിലേയും കിൻഫ്രയിലേയും ഉന്നതരുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയെ തുടർന്നാണ് വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിച്ചത്. കിന്‍ഫ്രയില്‍ നിന്ന് വൈദ്യുതിയും വെള്ളവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാന്‍ വൈകിയതു സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നാണ് സ്ഥാപനത്തിന്റെ വിശദീകരണം. ഇതു കുടിശികയ്ക്കു വഴിയൊരുക്കിയതാണ് പ്രതിസന്ധിയായത്.
കിൻഫ്രാ പാർക്കിൽ തുടങ്ങിയ ആദ്യ സംരംഭത്തില്‍ സ്ത്രീകൾ ഉൾപ്പെടെ മുന്നൂറ് ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പ്രതിമാസം 17 ലഷം രൂപയ്ക്കാണ് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള നാലുനില കെട്ടിടം പാട്ടത്തിനു നൽകിയിരിക്കുന്നത്.