വികസനത്തെച്ചൊല്ലി തർക്കം; വ്യാപാരികളും ടാക്സിഡ്രൈവർമാരും സമരത്തിലേക്ക്

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനോട് അനുബന്ധിച്ചുള്ള വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികളും ടാക്സി ഡ്രൈവര്‍മാരും സമരത്തിലേക്ക്. നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കവും ടാക്സി സ്റ്റാന്‍ഡില്ലാത്തതുമാണ് പ്രതിഷേധത്തിന് കാരണം.

നിലവില്‍ ടാക്സി വാഹനങ്ങളും ലോറികളും, ഓട്ടോറിക്ഷകളും നിറുത്തിയിടുന്നത് തിരക്കേറിയ റോഡരികിലാണ്. വീതി കുറഞ്ഞ റോഡായതിനാല്‍ ഗതാഗതകുരുക്കിന് കാരണമാകാറുണ്ട്. വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ കൂടുതല്‍ കുരുക്കാകും. ഇതിന് അടിയന്തര പരിഹാരം വേണമെന്ന നിലപാടിലാണ് ടാക്സി തൊഴിലാളികള്‍. വിമാനത്താവളത്തിനോട് അനുബന്ധിച്ച് ജില്ലയിലെ ആറ് റോഡുകളാണ് വീതികൂട്ടുന്നത്. ഈ റോഡുകളോട് ചേര്‍ന്ന് വ്യാപാരം നടത്തുന്നവരും പ്രതിഷേധവുമായി രംഗത്തെത്തി. ന്യായമായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.

കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുപോലെ വ്യാപാരം നടത്തുന്നവര്‍ക്കും തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം വേണമെന്നാണ് പ്രധാന ആവശ്യം