തീ കൊടുത്തു, കുഞ്ഞു ശാസ്ത്രജ്ഞരുടെ 25 റോക്കറ്റുകൾ ആകാശത്തേക്ക് കുതിച്ചു

rocket-students1
SHARE

കുഞ്ഞു ശാസ്ത്രഞ്ജരുടെ റോക്കറ്റ് പരീക്ഷണം പാലക്കാട്ട് വിജയിച്ചു. ഒരു മണിക്കൂറിനുളളില്‍ 25 റോക്കറ്റുകളാണ് വിക്ടോറിയ കോളജ് മൈതാനത്തു നിന്ന് ആകാശത്തേക്ക് ഉയര്‍ന്നത്. ഗവണ്‍മെന്റ് മോയൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളായിരുന്നു ശാസ്ത്രഞ്ജര്‍.

റോക്കറ്റ് അത്ര വലുപ്പമുളളതോ ഭാരംകൂടിയതോ അല്ല. പേപ്പറാണ്. വെറും ചാര്‍ട്ട് പേപ്പറുകള്‍ ചുരുട്ടി ചിറകും വാലും വച്ച് പശകൊണ്ട് ഒട്ടിച്ച കുട്ടികളുെട നാടന്‍ റോക്കറ്റ്. എന്നാലിത് കളിപ്പാട്ടവുമല്ലെന്ന് തെളിയിച്ചു. തീ കൊടുത്താല്‍ ആകാശത്തേക്ക് കുതിക്കുന്നതായിരുന്നു ഇവ. 

വെടിമരുന്നിനു സമാനമായ ദ്രാവകത്തിന്റെ ശക്തിയിലായിരുന്നു റോക്കറ്റുകളുടെ ആകാശയാത്ര. ഗവണ്‍മെന്റ് മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കുട്ടികളായിരുന്നു റോക്കറ്റ് വിക്ഷേപണത്തിന് പിന്നില്‍. ‌ശ്രീഹരിക്കോട്ടയിലെ സതീഷ് ദവാൻ സ്പേസ് സെന്ററിൽ പരിശീലനം ലഭിച്ച പ്രധാന അധ്യാപകൻ ജോസ് ഡാനിയലാണു കുട്ടികളെ റോക്കറ്റ് നിർമ്മാണം പഠിപ്പിച്ചത്. ബഹിരാകാശനേട്ടങ്ങള്‍ കുട്ടിക്കളിയല്ലെന്ന് മനസിലാക്കി. സ്കൂളിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് 100 റോക്കറ്റുകളാണു വിദ്യാര്‍ഥികള്‍ നിർമ്മിച്ചത്. ഇതിൽ‌ 25 എണ്ണം പരീക്ഷണാടിസ്ഥാനത്തിൽ‌ വിക്ഷേപിച്ചു. വിക്ടോറിയ കോളജ് മൈതാത്തായിരുന്നു പരീക്ഷണ

MORE IN NORTH
SHOW MORE