പാലക്കാട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട; ഒരാൾ അറസ്റ്റിൽ

pkd-ganjavu
SHARE

പാലക്കാട് നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. കോഴിക്കോട്ടേക്ക് ബസില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോ കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം ട്രെയിനില്‍ കടത്തിയ പന്ത്രണ്ടുകിലോ കഞ്ചാവ് ഷൊര്‍ണൂരില്‍ പിടികൂടിയിരുന്നു. 

കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി 45 വയസുളള കോയട്ടിയാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ കഞ്ചാവ് പാലക്കാട് വഴി കോഴിക്കോട്ടേക്ക് കടത്താന്‍ ശ്രമിക്കുമ്പോള്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പ്രതി പൊലീസ് വലയിലായത്. ബാഗിൽ സൂക്ഷിച്ചിരുന്ന ആറു കിലോ 200 ഗ്രാം കഞ്ചാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ അഞ്ചുലക്ഷം രൂപ വിലവരുമെന്നാണ് നിഗമനം. തമിഴ്നാട്ടിലെ സെമ്പട്ടിയിൽ നിന്ന് വാങ്ങിയ കഞ്ചാവ് ബസിൽ കോയമ്പത്തൂർ വഴി പാലക്കാട്ടെത്തിച്ചു. 

ഇവിടെ നിന്ന് കോഴിക്കോട് ബസില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസിന് സംശയം തോന്നിയത്. പ്രത്യേക ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധനാ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോഴിക്കോട്ടെ ചില്ലറക്കച്ചവടക്കാർക്ക് 100 ഗ്രാം വീതമുള്ള പായ്ക്കറ്റുകളാക്കി വിൽപ്പന നടത്തുകയാണ് പതിവ്. സ്കൂൾ, കോളേജ് വിദ്യാർഥികള്‍, അന്യസംസ്ഥാന തൊഴിലാളികൾ , എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം . ആന്ധ്രയിൽ നിന്നാണ്  ലോഡുകണക്കിന് കഞ്ചാവ് തമിഴ്നാട്ടിലേക്ക് വരുന്നത്. 

MORE IN NORTH
SHOW MORE