കനാല്‍ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്കായി മലയാള മനോരമയുടെ സൗജന്യ മെഡിക്കല്‍ ക്യാംപ്

Kozhikode-malayalamanora-medical-camp
SHARE

കോഴിക്കോട്ടെ കനോലി കനാല്‍ മെഗാശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്കായി മലയാള മനോരമ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. പ്രളയബാധിതര്‍ക്കായുള്ള കൂടെയുണ്ട് പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ക്യാംപ് ഒരുക്കിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയുമായി സഹകരിച്ചായിരുന്നു പദ്ധതി. 

 നാട് ഏറ്റെടുത്ത കനോലി കനാല്‍ ശുചീകരണത്തില്‍ കൈമെയ്യ് മറന്ന് പ്രവര്‍ത്തിച്ചവരെ ലക്ഷ്യമിട്ടായിരുന്നു സൗജന്യ മെഡിക്കല്‍ ക്യാംപ് . രാജീവ് നഗറിലെ ലയണ്‍സ് ഹാളില്‍ സംഘടിപ്പിച്ച ക്യാംപ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബേബി മെമ്മോറിയല്‍ ആശുപത്രി ചെയര്‍മാന്‍ ഡോ.കെ.ജി.അലക്സാണ്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്. 

കോര്‍പ്പറേഷന്റെ ശുചീകരണതൊഴിലാളികളാണ് പങ്കെടുത്തവരില്‍ അധികവും. പരിശോധനയ്ക്കെത്തിയവര്‍ക്ക് ആവശ്യമായ മരുന്നുകളും  സൗജന്യമെഡിക്കല്‍ കിറ്റും നല്‍കി. 

MORE IN NORTH
SHOW MORE