കോഴിക്കോട് വലിയങ്ങാടിക്ക് ഇനി നഗരസഭയുടെ മേൽക്കൂര

kozhikode-valiyangadi
SHARE

മലബാറിന്‍റെ വ്യാപാര സിരാകേന്ദ്രമായ കോഴിക്കോട് വലിയങ്ങാടിക്ക് ഇനി മേല്‍ക്കൂരയും. കനത്തെ വെയിലില്‍ നിന്നും മഴയില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനാണിത്.  നഗരസഭയാണ് തൊഴിലാളികള്‍ക്ക്  തണലൊരുക്കുന്നത്.  

1500 ല്‍ അധികം തൊഴിലാളികളാണ് വലിയങ്ങാടിയില്‍ ജോലി ചെയ്യുന്നത്. കടുത്ത വെയിലില്‍ സാധനങ്ങള്‍ കയറ്റാനും ഇറക്കാനും തൊഴിലാളികള്‍ക്ക് പ്രയാസമുണ്ട്. പലര്‍ക്കും സൂര്യതാപം ഏല്‍ക്കുന്ന സ്ഥിതി വരെയുണ്ടായി. ഈ സാഹചര്യത്തിലാണ് മേല്‍ക്കൂര നിര്‍മിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടത്. സൗത്ത് ബീച്ച് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റ്ഫോമിന് സമീപം വരെ 800 മീറ്റര്‍ ദൂരത്തിലാകും മേല്‍ക്കൂര  തയ്യാറാക്കുക. 

പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയ ശേഷം അധികം വൈകാതെ എന്‍ജിനിയര്‍മാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

MORE IN NORTH
SHOW MORE