kalari

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇനി കളരിയും  പഠിക്കാം. ഫോക്്ലോര്‍ പഠന വിഭാഗത്തിന് കീഴിലാണ് കുഴികളരിയിലാണ്  പരിശീലനം ആരംഭിക്കുന്നത്. കളരിമുറകളിലെ പ്രാഥമിക അറിവ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം. 

രണ്ടു ലക്ഷം രൂപ ചെലവില്‍ 2010 ലാണ്   42 അടി നീളത്തിലും 21 അടി വീതിയിലും മണ്ണില്‍ കുഴിയെടുത്ത് കളരി നിര്‍മിച്ചത്. രാഘവന്‍ പയ്യനാട്  ഫോക്്ലോര്‍ പഠന വിഭാഗം മേധാവിയായിരുന്ന കാലത്ത്  കരുണന്‍ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു ഇത്.കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച  കളരിപരിശീലനം വിജയം കണ്ടതോടെയാണ് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അവരുടെ മക്കള്‍ക്കുമാണ് പരിശീലനം നല്‍കുക.കളരിമുറകളിലെ പ്രാഥമിക പരിശീലനമാണ് ലക്ഷ്യമിടുന്നത്.കളരി അറിയാവുന്ന വിദ്യാര്‍ഥികള്‍ തന്നെയാണ് പരിശീലനം നല്‍കുന്നത്.ഈ വരുന്ന ബുധനാഴ്ച കളരി പരിശീലനം ആരംഭിക്കും