ഡോക്ടറെത്തുന്നത് മാസത്തിൽ ഒരു തവണ, ചികിത്സ ലഭിക്കാതെ വൃദ്ധമന്ദിരത്തിലെ അന്തേവാസികൾ

old-age-home
SHARE

മലപ്പുറം തവനൂര്‍ വൃദ്ധമന്ദിരത്തില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്ന് അന്തേവാസികള്‍. മാസത്തില്‍ രണ്ടു തവണ മാത്രമാണ് ഡോക്ടറെത്തുന്നത്. സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നും അന്തേവാസികള്‍ ആവശ്യപ്പെടുന്നു

തവനൂര്‍ വൃദ്ധമന്ദിരത്തില്‍ ആകെയുള്ളത് 79 അന്തേവാസികളാണ്.ഇതില്‍ 19 പേര്‍ കിടപ്പിലാണ്.ഒരാളുടെ നില അതീവ ഗുരുതരവും.കൃത്യമായ ചികില്‍സയും നിരീക്ഷണവും ആവശ്യമുള്ളവര്‍.എന്നാല്‍ ഡോക്ടര്‍മാര്‍ എത്തുന്നത് ആഴ്ചയില്‍ രണ്ടു ദിവസമെന്ന് അന്തേവാസികള്‍ പറയുന്നു.കുറിച്ചുനല്‍കുന്ന മരുന്നും കൃത്യസമയത്ത് നല്‍കുന്നില്ല.പേടികാരണം ആരും ഇക്കാര്യങ്ങളൊന്നും പുറത്തുപറയാറില്ല.

കിടപ്പിലുള്ള രോഗികള്‍ ഉള്‍പ്പടെയുള്ളവരെ പരിചരിക്കാന്‍ മതിയായ ജീവനക്കാരുമില്ല. ആവശ്യമായ  എല്ലാ ചികില്‍സയും  നല്‍കുന്നുണ്ടെന്നും സ്ഥിരം ഡോക്ടറെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൃദ്ധമന്ദിരം സൂപ്രണ്ട് പ്രതികരിച്ചു. വീട്ടുകാര്‍ ഉപേക്ഷിച്ച് ആരുമില്ലാതെ കഴിയുന്ന ഇവര്‍ക്ക് കൗണ്‍സിലിങ്ങും നല്‍കേണ്ടതുണ്ട്.

MORE IN NORTH
SHOW MORE