പ്രളയകാലം കോഴിക്കോട് മണക്കടവിന് സമ്മാനിച്ചത് പഴയ പ്രതാപം

പ്രളയകാലം കോഴിക്കോട് മണക്കടവിന് സമ്മാനിച്ചത് പഴയ പ്രതാപം. പേരിന് പെരുമ നല്‍കുന്ന രീതിയില്‍ മണല്‍പ്പരപ്പുകള്‍ ആയിരുന്നു ഇവിടുത്തെ ആകര്‍ഷണം. ചാലിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ രൂപപ്പെട്ട മണല്‍പരപ്പുകളില്‍ സായാഹ്നം ആസ്വദിക്കാന്‍ ഒട്ടേറെപ്പേരെത്തുന്നുണ്ട്. 

മണക്കടവിലെ കുട്ടികള്‍ക്ക് മണല്‍വാരികളിക്കാനും, ചെറുപ്പകാര്‍ക്ക് പന്തുതട്ടാനും , മുതിര്‍ന്നവര്‍ക്ക് സൊറ പറഞ്ഞിരിക്കാനും ഇനി കോഴിക്കോട് ബീച്ചിനെ ആശ്രയിക്കേണ്ട. ചാലിയാര്‍ പുഴയുടെ തീരം ഇവര്‍ക്കിപ്പോള്‍ മിനി ബീച്ചാണ്

ഈ മേഖലയില്‍ വിനോദസഞ്ചാര പദ്ധികള്‍ നടപ്പാക്കാനാണ് നാട്ടുകാരുടെ താല്‍പര്യം.എന്നാല്‍ ആവശ്യത്തോട് അധികാരികള്‍ക്ക് അനുകൂല നിലപാടല്ല. ഒരിക്കല്‍ നാടിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഇവിടം. എന്നാല്‍ അശാസ്ത്രീയമായ മണല്‍കടത്തിനെ തുടര്‍ന്ന് എല്ലാം നഷ്ടപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി തിരികെ കിട്ടിയ സൗന്ദര്യത്തെ ഇനിയും വിട്ടുകൊടുക്കാന്‍ നാട്ടുകാര്‍ തയ്യാറല്ല.