കുടിവെള്ളത്തിന് നെട്ടോട്ടമോടി അറുനൂറോളം കുടുംബങ്ങൾ

kuttippuram-drinking-water
SHARE

കഴിഞ്ഞ നാലുമാസമായി കുടിവെള്ളത്തിന് നെട്ടോട്ടമോടുകയാണ് കുറ്റിപ്പുറം പഞ്ചായത്തിലെ അറുനൂറോളം കുടുംബങ്ങള്‍.ജലനിധി പദ്ധതി പാതിവഴിയില്‍ നിന്നതും പഞ്ചായത്തിന്റെ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടിയതുമാണ് വെള്ളം മുടങ്ങാന്‍ കാരണം

ഒരു തുള്ളി വെള്ളം പോലും കിട്ടാത്തതിന്റെ രോഷവും സങ്കടവുമെല്ലാമാണ് നാട്ടുകാർക്ക്. ‍.കാന്‍സര്‍ രോഗി ഉൾപ്പെടെ ദുരിതമനുഭവിക്കുന്നവരിൽ ഉൾപ്പെടുന്നു.   മരുന്നിന് നല്‍കേണ്ട പണമെടുത്താണ് കുടിവെള്ളം വാങ്ങുന്നത്.വീടിനു ചുറ്റും കുടിവെള്ളവിതരണ പൈപ്പുകളുണ്ട്.ഒന്നിലും വെള്ളമില്ല.കുറ്റിപ്പുറം പഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലേയും സ്ഥിതി ഇതാണ്.നാലുമാസത്തിനിടെ കഴിഞ്ഞ ദിവസം വെള്ളം വന്നു.പാത്രങ്ങളിലും കുടങ്ങളിലും ശേഖരിക്കുമ്പോഴേക്കും അതു  നിന്നു

ജലനിധി പദ്ധതിയിലൂടെ വെള്ളം കിട്ടിയിരുന്നു.കരാറുകാരന്‍ നിര്‍ത്തിപോയതോടെ അറ്റകുറ്റപണി നടത്താന്‍ ആളില്ലാതായി .അതോടെ അതും മുടങ്ങി.

20 ഒാളം കുടിവെള്ളപദ്ധതികള്‍ നിലവില്‍ പഞ്ചായത്തില്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ പ്രയോജനമൊന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് കിട്ടുന്നില്ല

MORE IN NORTH
SHOW MORE