കണ്ണൂരിന്റെ മലയോര മേഖയില്‍ കുളമ്പ് രോഗം പടരുന്നു

കണ്ണൂര്‍ ജില്ലയിലെ മലയോരമേഖയില്‍ പശുക്കൾക്ക് കുളമ്പ് രോഗം പടര്‍ന്ന് പിടിക്കുന്നു. പ്രതിരോധ കുത്തിവയ്പ്പ് നൽകിയ പശുക്കളും കൂട്ടമായി ചത്തതോടെ ക്ഷീര കര്‍ഷകര്‍ ആശങ്കയിലായി. രോഗം ബാധിച്ച പശുക്കളെ ഇറച്ചിക്കായി വാങ്ങുന്നവരും ധാരാളമാണ്.

ആലക്കോട്, ഉദയഗിരി, മണക്കടവ്, കാപ്പിമല, മാംപൊയിൽ പ്രദേശങ്ങളിലാണ് രോധം വ്യാപകമായി പടരുന്നത്. നിരവധി പശുക്കള്‍ ഇതിനോടകം ചത്തു. മൃഗസംരക്ഷവകുപ്പ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെങ്കിലും പശുക്കള്‍ ചാകുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. സ്വർണം പണയപെടുത്തിയും കടംവാങ്ങിയും പശുക്കളെ വാങ്ങിയ ക്ഷീരകര്‍ഷകരാണ് എന്തുചെയ്യണമെന്നറിയാതെ നിരാശരായിരിക്കുന്നത്. ചിലവ് ചുരുക്കാന്‍ ഹോമിയോ മരുന്നുകളും പശുക്കള്‍ക്ക് കര്‍ഷര്‍ നല്‍കി തുടങ്ങി. 

രോഗം ബാധിച്ചതോടെ ഇറച്ചി ആവശ്യത്തിനായി നിസാര വിലയ്ക്ക് പശുക്കളെ വാങ്ങുന്നവരുടെ എണ്ണവും വര്‍ധിച്ചു. ഇത് ഗുരുതരമായ അരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.