പഴമയെ അടുത്തറിയാം അബ്ദുറഹ്മാന്റെ പുരാവസ്തു ശേഖരത്തിലൂടെ

പഴക്കം കൂടുമ്പോള്‍ പ്രൗഡി ഇരട്ടിയാകുന്ന പുരാവസ്തു ശേഖരത്തിന്റെ സൂക്ഷിപ്പുകാരനായി അബ്ദുറഹ്മാന്‍. കോഴിക്കോട് മാനാഞ്ചിറയിലെ പെട്ടിക്കടയില്‍ ഇരുപത് വര്‍ഷമായി റഹ്മാന്‍ പഴക്കമുള്ളതില്‍ തിളക്കം കണ്ടെത്തുന്നു. നിരവധിപേരാണ് ചോദിച്ചറിഞ്ഞ് പതിവായി ഇവിടേക്കെത്തുന്നത്. 

തെയ്യംചിലമ്പ്, ചമ്പ്രമേശ, ത്രാസ്, ഭസ്മക്കൊട്ട, വെള്ളിക്കോല്‍ തുടങ്ങി കണ്ണിലുടക്കുന്നത് നിരവധി. പഴകും തോറും തിളക്കം കൂടുന്ന അപൂര്‍വ വസ്തുക്കളുടെ ശേഖരമാണിത്. അപ്രതീക്ഷിതമായാണ് ഈ കച്ചവടത്തിലേക്ക് റഹ്മാന്‍ എത്തിയത്. 

പലയിടങ്ങളില്‍ നിന്നായ് ശേഖരിച്ച വസ്തുക്കളെ പരിചയപ്പെടുത്താന്‍ അബ്ദുറഹ്മാന് അത്യുല്‍സാഹമായിരുന്നു. ഇതിനുപുറമെയാണ് കല്ലായിയിലെ വീട്ടിലും പുരാവസ്തു ശേഖരമുള്ളത്. മുന്നൂറ് രൂപയുടെ ഒാട്ടുകിണ്ടിയില്‍ തുടങ്ങി രണ്ട് ലക്ഷത്തിന്റെ കട്ടില്‍ വരെ വില്‍പനയ്ക്കായുണ്ട്.