നവകേരള സൃഷ്ടിക്ക് പിന്തുണയുമായി പാലക്കാട് നെല്ലായ സ്വദേശിയുടെ ഭൂമിദാനം

നവകേരള സൃഷ്ടിക്ക് പിന്തുണയുമായി പാലക്കാട് നെല്ലായ സ്വദേശിയുടെ ഭൂമിദാനം. മാരായമംഗലം ആശാരിത്തൊടിയിൽ അബ്ദുഹാജിയാണ് ഒരേക്കര്‍ പത്തുസെന്റ് സ്ഥലം സർക്കാരിന് നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളില്‍ നിന്നായി 66 ലക്ഷം രൂപ ലഭിച്ചു. 

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ ഒരുക്കിയ ധനസമാഹരണ ചടങ്ങിലാണ് അബ്ദുഹാജി ഭൂമിയുടെ രേഖകൾ മന്ത്രി എ.കെ.ബാലന് കൈമാറിയത്. 10 വർഷം മുമ്പ് വാങ്ങിയ ഭൂമിക്ക് സെന്റിന് അന്‍പതിനായിരം രൂപയിലധികം വിലയുണ്ട്. ഒരേക്കര്‍ പത്തുസെന്റ് സ്ഥലം സര്‍ക്കാരിന് കൈമാറി.

ഒറ്റപ്പാലം താലൂക്കില്‍ നിന്ന് 42 ലക്ഷത്തി 11,781 രൂപ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. പട്ടാമ്പി താലൂക്ക് ഒാഫീസില്‍ നടന്ന ചടങ്ങിലും നൂറിലധികം പേര്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. 26 ലക്ഷം രൂപ ലഭിച്ചു. മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിലുളള ധനസമാഹരണ ചടങ്ങ് 14 വരെ ജില്ലയില്‍ തുടരും.