തിരൂര്‍ സ്റ്റേഡിയത്തില്‍ പ്രഭാത സവാരിക്ക് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം

തിരൂര്‍ രാജിവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രഭാത സവാരിക്ക് ഫീസ് ഏര്‍പ്പെടുത്തിയ തിരൂര്‍  നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു.നിരക്ക് പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എം.എല്‍.എ സി.മമ്മൂട്ടി പറഞ്ഞു.

രാജിവ് ഗാന്ധി മുനിസിപ്പല്‍   സ്റ്റേഡിയത്തില്‍ നടക്കാനിറങ്ങണമെങ്കില്‍ ഒരു മാസത്തേക്ക് മുന്നൂറുരൂപ നല്‍കണം.സ്റ്റേഡിയം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ തീരുമാനം.കൗണ്‍സില്‍ യോഗത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതോടെ വോട്ടിനിട്ടാണ് തീരുമാനം നടപ്പാക്കിയത്

നഗരസഭയുടെ തീരുമാനം പിന്‍വലിക്കണമെന്നും ഫീസ് വാങ്ങുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എം.എല്‍.എ സി.മമ്മൂട്ടി പറഞ്ഞു

സി.പി.എം പിന്തുണയോടെ നഗരസഭ ഭരിക്കുന്ന തിരൂര്‍ ഡവലപ്പ് ഫോറത്തിന്റെ നടപടിക്കെതിരെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കായികപ്രേമികളും വിവിധ സംഘടനാ പ്രതിനിധികളും നഗരസഭയുടെ തീരുമാനത്തിനെതിരെ സമരത്തിനൊരുങ്ങുകയാണ് .