കോഴിക്കോട് നഗരഹൃദയത്തിലെ പഴക്കംചെന്ന ഒരു ക്ഷേത്രമുണ്ട്, ബൈരാഗി മഠം. പുതുതലമുറയ്ക്ക് അത്ര സുപരിചിതമല്ലെങ്കിലും ഉത്തരേന്ത്യന്‍ സംസ്കാരത്തിന്റെ ബിംബങ്ങളും പൂജാകര്‍മ്മങ്ങളും ആരാധനകളും കൊണ്ട് ശ്രദ്ധേയമാണീ ക്ഷേത്രം.
തിരക്കേറിയ മിഠായിത്തെരുവുംകടന്ന് സ്വര്‍ണവീഥിയായ കമ്മത്ത് ലൈനിലെത്തിയാല്‍ ഒരു വലിയ കവാടം കാണാം. കേരളത്തിലെ ഏറ്റവും പ്രാചീനമായ ക്ഷേത്രത്തിലേക്കുള്ള വാതിലാണത്. അകത്തുകടന്നാല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട മറ്റൊരു ലോകം. നഗരത്തിന്റെ തിരക്കുകളില്‍നിന്ന് ഒഴിഞ്ഞിരിക്കുന്ന ബൈരാഗി മഠം. ക്ഷേത്രവും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ ഒരുമിച്ചുചേര്‍ന്നൊരു ലോകം. മധ്യപ്രദേശില്‍ നിന്നെത്തിച്ച മഹുവ, മധുകാമിനി, ദശാരി മാവ്, അരയാല്‍, വൃന്ദാവനത്തില്‍ നിന്നെത്തിച്ച കദംബ മരം ഇങ്ങനെ വിവിധതരം വൃക്ഷങ്ങള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കോഴിക്കോട്ടേക്കെത്തിയവര്‍ക്ക് പുണ്യഭൂമിയാണിവിടം.
വര്‍ഷങ്ങള്‍ക്കുമുന്‍പ് സാമൂതിരി രാജാവ് ദാനമായി തന്ന ഭൂമിയിലാണ് മഠം സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തില്‍നിന്ന് അനുഗ്രഹം വാങ്ങി സര്‍വ ഐശ്വര്യങ്ങളും കൂടിക്കൂട്ടിയാണ് ഭക്തര്‍ ഈ പുണ്യഭൂമിയില്‍നിന്ന് മടങ്ങുന്നത്.