chalissery-police-station

പാലക്കാട് ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരം ഇഴജന്തുക്കളുടെ കേന്ദ്രമായി. വാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നതും കാടുമൂടിയതുമാണ് ‍വിഷപ്പാമ്പുകള്‍ക്ക് താവളമാകുന്നത്.

കഴിഞ്ഞ ദിവസം മൂർഖന്‍ ഉള്‍പ്പെ രണ്ട് പാമ്പുകളെയാണ് സ്റ്റേഷന്‌ പരിസരത്തു നിന്ന് പിടികൂടിയത്. എല്ലാ ഇഴജന്തുക്കള്‍ക്കും പാര്‍ക്കാനുളള സൗകര്യമിവിടെയുണ്ടെന്നുളളതാണ് വസ്തുത. വിവിധ കേസുകളില്‍ ഉള്‍പ്പെട്ടെ തുരുമ്പെടുത്ത് നശിക്കാറായ വാഹനങ്ങളും കാടുകയറിയ പ്രദേശവും മാത്രം മതി. ഇഴജന്തുക്കള്‍ക്ക് നല്ലകാലം.

സ്റ്റേഷനിലെത്തുന്നവരും ജോലി ചെയ്യുന്ന പൊലീസുകാരുമാണ് ബുദ്ധിമുട്ടിലായത്. കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്റ്റേഷന്‍ പരിസരത്തു നിന്ന് മാറ്റാനും നടപടിയില്ല. ഏതൊക്കെ വാഹനം ഏതൊക്കെ കേസുകളിലെ എന്നത് കണ്ടെത്താന്‍ പോലും കഴിയാനാകാത്ത അവസ്ഥ. തൃത്താല, പട്ടാമ്പി സ്റ്റേഷൻ പരിധിയിലെ വാഹനങ്ങൾ കൊണ്ടുവരുന്നതും ചാലിശേരിയിലാണ്.