കറുത്തേടത്ത് എം.എം.എൽ.പി സ്കൂളിലെ കുട്ടികളുടെ പഠനം നനഞ്ഞൊലിച്ചിരുന്ന്

മഞ്ചേരി കറുത്തേടത്ത് എം.എം.എൽ.പി സ്കൂൾ തകർച്ചാ ഭീഷണിയിൽ. സ്കൂൾ അറ്റകുറ്റപണി നടത്താത്തതിനാൽ പേടിയോടെയാണ് 196 കുട്ടികൾ ഇവിടെ പഠിക്കുന്നത്

എൺപതു വർഷത്തിലധികം പഴക്കമുണ്ട് മഞ്ചേരി കറുത്തേടത്ത് എം.എം എൽ പി സ്കൂളിന്. പൂർണമായും തകർന്നു തുടങ്ങി. മഴകനത്തതോടെ  ചോർന്നൊലിക്കുകയാണ്. മേൽക്കൂര ഏത് സമയവും നിലംപതിക്കും. നനഞ്ഞിരുന്നാണ് കുട്ടികൾ പഠിക്കുന്നത്

പേടിയോടെയാണ് കുട്ടികളെ സ്കൂളിലേക്കയക്കുന്നത്. അറ്റകുറ്റപണി നടത്താൻ മാനേജർ തയാറാവാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. സ്കൂളിന് ഫിറ്റ്നസ് നൽകാത്തതിനാൽ കഴിഞ്ഞ നാലു മാസമായി അധ്യാപകർക്ക് ശമ്പളവും കിട്ടിയിട്ടില്ല