സര്‍ക്കാര്‍ കയ്യൊഴിഞ്ഞ കോഴിക്കോട് കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി മുസ്്ലിംലീഗ് രംഗത്ത്. ദുരിതാശ്വാസ ക്യാമ്പില്‍ സ്ഥലം വാങ്ങി വീടു വച്ചുനല്‍കും. ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് പെന്‍ഷന്‍ നല്‍കാനും മുസ്്ലിം ലീഗ് ജില്ല നേതൃത്വം തീരുമാനിച്ചു.
ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന പതിനെഞ്ച് കുടുംബങ്ങള്‍ക്കാണ് മുസ്്ലിം ലീഗിന്റെ സഹായം. ഇവരുടെ വീടുണ്ടായുന്ന സ്ഥലങ്ങള്‍ ഉരുള്‍പൊട്ടല്‍ മേഖലയായതിനാല്‍ മറ്റൊരിടത്താണ് സ്ഥലം വാങ്ങി വീടുവച്ചുനല്‍കുക. ഒപ്പം ദുരന്തത്തില്‍ പരുക്കേറ്റവര്‍ക്ക് ചികില്‍സ സഹായവും മുസ്്ലിം ലീഗ് പ്രഖ്യാപിച്ചു.
14 പേര്‍ മരിച്ച ദുരന്തത്തില്‍പെട്ട ഏഴു കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. തുടര്‍ന്നാണ് സഹായവുമായി മുസ്്ലിം ലീഗ് രംഗത്ത് എത്തിയത്
ദുരന്തത്തിനിരയായ കുട്ടികള്‍ക്ക് ഒരു കൊല്ലത്തേക്ക് വിദ്യഭ്യാസ സഹായവും പരുക്കേറ്റ് ജോലിക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് പെന്‍ഷനും ഉറപ്പുവരുത്തുമെന്നും ലീഗ് നേതൃത്വം അറിയിച്ചു