ഇനി തീപാറും പോരാട്ടം, മലബാര്‍ റിവര്‍ ഫെസ്റ്റിവലിൽ കയാക്കിങ്ങ് ചാംപ്യന്‍ഷിപ്പ്

kayaking
SHARE

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള രാജ്യാന്തര കയാക്കിങ് ചാംപ്യന്‍ഷിപ്പിന് ജൂലൈ 18 ന് തുടക്കമാകും. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ജില്ലാ പഞ്ചായത്തുമാണ് സംഘാടകര്‍. പരിശീലനത്തിനായി കയാക്കര്‍മാര്‍ കോടഞ്ചേരിയില്‍  എത്തിത്തുടങ്ങി. 

കനത്ത മഴയില്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്ന ചാലിപ്പുഴയിലും ഇരവഞ്ഞിപ്പുഴയിലും  ഇനി കയാക്കര്‍മാരെക്കൊണ്ട് നിറയും. തീം പാറും പോരാട്ടത്തിനായി കഠിന പരിശീലനത്തിലാണ് താരങ്ങള്‍. നേപ്പാളില്‍ നിന്നുള്ള കയാക്കര്‍മാരാണ്  ആദ്യം എത്തിയത്. ഒരാഴ്ച്ചയ്ക്കുള്ളില്‍ മറ്റു വിദേശ താരങ്ങളുമെത്തും. കര്‍ണാടക, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവടങ്ങളില്‍ നിന്നുള്ള കായക്കര്‍മാര്‍ക്കൊപ്പം പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയുടെ താരങ്ങളുമുണ്ട്. 

തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് കയാക്കിംഗ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 

കയാക്കിംഗിനു പുറമേ മണ്‍സൂണ്‍ ടൂറിസത്തിന്‍റെ ഭാഗമായി ഓഫ് റോഡ് ജീപ്പ് റൈഡിങും സൈക്കിള്‍ റൈഡിങും സംഘടിപ്പിക്കുന്നുണ്ട്. 

MORE IN NORTH
SHOW MORE