ambalavayal-vaduvanjal-road-gif

തകര്‍ന്ന് തരിപ്പണമായ വയനാട് അമ്പലവയല്‍–വടുവഞ്ചാല്‍ റോഡില്‍, മഴക്കാലമായതോടെ ദുരിതം ഇരട്ടിയായി. റോഡ് പുതുക്കിപ്പണിയാന്‍ മൂന്നുവര്‍ഷം മുന്‍പ് ഒന്നരക്കോടി രൂപ അനുവദിച്ചെങ്കിലും പണി ഇതുവരെ തുടങ്ങിയിട്ടില്ല.എണ്ണിയാലൊതുങ്ങാത്ത കുഴികളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്

ഒന്നരക്കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പതിനഞ്ച് മിനുട്ടെങ്കിലുമെടുക്കും.

നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലെ ചേരമ്പാടിയേക്കുമൊക്ക ഈ റോഡിലൂടെ സഞ്ചരിച്ചാല്‍ എത്താം.പക്ഷെ അറ്റകുറ്റപ്പണികള്‍ അനന്തമായി നീളുന്നു.

അപകടങ്ങളും തുടര്‍ക്കഥയാണ്.

അമ്പലവയല്‍ വടുവഞ്ചാല്‍ റോഡിലെ നരിക്കുണ്ട് മുതല്‍ ആണ്ടൂര്‍ വരെയുള്ള ഭാഗമാണ് തകര്‍ന്ന് തരിപ്പണമായിക്കിടക്കുന്നത്.മഴയായതോടെ ദുരിതം ഇരട്ടിയായി.മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒന്നരക്കോടിയോളം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. എന്നാല്‍ സാങ്കേതിക നടപടിക്രമങ്ങള്‍ നീണ്ടുപോയി.

നിര്‍മ്മാണ സാമഗ്രികളുടെ അഭാവവും കരാറുകാര്‍ പണി ഏറ്റെടുക്കാത്തതും വൈകാന്‍ കാരണമായി. 

ഡിസംബറോടെ പണി പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന മറുപടി.