ഖുർആൻ പാരായണം എളുപ്പമാക്കി പെന്‍ റീഡിങ്

പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഖുർആൻ പാരായണം എളുപ്പമാക്കി പെന്‍ റീഡിങ്. കണ്ണൂര്‍ സിറ്റി സ്വദേശി ഹാഷിം അഹ്മദിന്റെ കൈവശമാണ് ആറ് ഭാഷകളില്‍ ഖുർആൻ പാരായണം നടത്താന്‍ സാധിക്കുന്ന പേനയുള്ളത്.

ഈ കാര്‍ഡിലുള്ള ഖുര്‍ആന്‍ അധ്യായത്തിന്റെ പേരിന് മുകളിൽ പേന വച്ചാൽ മതി. ഖുര്‍ആന്‍ താനെ വായിച്ച് തുടങ്ങും. പ്രായമായവർക്കും കണ്ണു വേദനയുള്ളവർക്കും ഖുര്‍ആന്‍ പാരായണം പേന ഉപയോഗിച്ച് നടത്താം. അധ്യാപകന്റെ സഹായമില്ലാതെ കുട്ടികള്‍ക്ക് പ്രാര്‍ഥനകളും അറബി ഉച്ചാരണവും 

ദുബായില്‍നിന്നാണ് ഖുര്‍ആനും പേനയും ഹാഷിം സ്വന്തമാക്കിയത്.

മൂന്നര സെന്റിമീറ്റർ വീതിയും നാല് സെന്റിമീറ്റർ നീളവും പത്ത് ഗ്രാം തൂക്കവുമുള്ള കുഞ്ഞ് ഖുര്‍ആനും ഹാഷിമിന്റെ കൈവശമുണ്ട്. മൂപ്പത് വര്‍ഷത്തെ പ്രവാസജീവിത്തിന്റെ സമ്പാദ്യമാണ് ഈ അപൂര്‍വ ഖുര്‍ആന്‍ ശേഖരങ്ങള്‍.