ramzan-athar

റമസാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ  അത്തര്‍ വിപണയില്‍ തിരക്കേറി. പെരുന്നാളിന് ഉപയോഗിക്കാനുള്ള സുഗന്ധദ്രവ്യങ്ങള്‍ തേടിയെത്തുന്നവരാണ് ഏറെയും. ഊദും ഊദിന്റെ അത്തറുമാണ് വിപണയിലെ താരങ്ങള്‍.

ചുറ്റിലും സുഗന്ധം പരത്തി അപ്രതീക്ഷിതമായി കയറിവരുന്ന അത്തര്‍വാലയെ കാത്തിരുന്ന കുട്ടികാലമുണ്ടായിരുന്നു എനിക്ക്. പെരുന്നാളിന് പൂശാനുള്ള സുഗന്ധം വാങ്ങാനുള്ള കാത്തിരിപ്പുകളുടെ കാലം. റമസാനില്‍ പടികയറി വന്നിരുന്ന അത്തര്‍വാലകള്‍ യവനികയ്ക്കുള്ളില്‍ മറഞ്ഞു. അത്തര്‍ വില്‍പന ഇപ്പോള്‍  ഇതുപോെല കെട്ടിലും മട്ടിലുമെല്ലാം  മാറി.

ഇവിടത്തെ കാറ്റിന് വരെയുണ്ട് സുഗന്ധം. ഈ ഭരണികളിലെല്ലാം അത്തറുകളാണ്. അത്തര്‍ വില്‍പനക്കാരന് കടമുണ്ടാവില്ലെന്നാണ് പ്രവാചകന്‍ പറഞ്ഞത്. പലതരം ഗന്ധങ്ങള്‍. നോമ്പിന്റെ വിശുദ്ധി കഴിഞ്ഞ് വിശ്വാസി  പെരുന്നാളിലേക്ക് കടക്കുന്നത് അത്തറിന്റെ നറുമണവുമായാണ്..

ആത്മാവിന്റെ ഭക്ഷണമാണ് ഊദ്. മനസ് നിയന്ത്രിക്കാന്‍ ഊദിനാകുമെത്ര. വ്രതം മനസിന് ഊര്‍ജം പകരുമ്പോള്‍ ഉദിന്റെ സുഗന്ധം ആത്മീയമായ ഉണര്‍വ് നല്‍കുമെന്നാണ് വിശ്വാസം.

അസമിലെ ഊദ് മരത്തിന്റെ തടയില്‍ നിന്നാണ് സുഗന്ധദ്രവ്യമെടുക്കുന്നത്. മൂന്ന് മില്ലി ലിറ്ററിന് അമ്പത് രൂപ മുതല്‍ പതിനായിരം രൂപ വരെ വിലയുള്ളവ വിപണയിലുണ്ട്.