പാലക്കാട് നടക്കാവ് റെയില്‍വേമേൽപ്പാലം നിര്‍മിക്കാന്‍ ജില്ലാഭരണകൂടം നടപടികള്‍ വൈകിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ന്യായവില ഉറപ്പാക്കി ഭൂമി ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ജനകീയ സമരസമിതി നടത്തുന്ന സത്യാഗ്രഹം അഞ്ചാംദിവസവും തുടരുകയാണ്.
റെയില്‍േവ മേല്‍പ്പാലം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. സര്‍വേ നടത്തിയതല്ലാതെ മറ്റ് നടപടികളൊന്നും ഉദ്യോഗസ്ഥര്‍ ചെയ്തില്ല. നാലു ലക്ഷം രൂപ വരെ ഒരു സെന്റ് സ്ഥലത്തിന് വിലയുളളപ്പോള്‍ സെന്റിന് ഒരു ലക്ഷം രൂപ കൊടുക്കാമെന്നാണ് സ്ഥലം ഉടമകളോട് കലക്ട്രേറ്റില്‍ നിന്ന് അറിയിച്ചത്. ന്യായവില ഉറപ്പാക്കാത്ത സര്‌ക്കാര്‍ നടപടിയെ നാട്ടുകാര്‍ ചോദ്യം ചെയ്യുന്നു. യഥാസമയം ഫയലുകള്‍ നീക്കാതെ കലക്ട്രേറ്റിലെ ഉദ്യോഗസ്ഥരും വീഴ്ച വരുത്തുന്നു. നിര്‍മാണം വൈകിപ്പിക്കുന്നതിനെതിരെയാണ് ജനകീയ സമരസമിതി സത്യാഗ്രഹം തുടരുന്നത്.
നാട്ടുകാരൊന്നാകെയുളള സമരത്തെ ജില്ലാ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നു. റോഡ്സ്് ആൻഡ് ബ്രിജസ് കോർപ്പറേഷന് നിർമാണചുമതല നല്‍കി കഴിഞ്ഞ ബജറ്റിലൂടെ 25 കോടി രൂപയാണ് നടക്കാവ് മേല്‍പ്പാലത്തിന് സര്‍ക്കാര്‍ വകയിരുത്തിയത്.