മലപ്പുറം മക്കരപറമ്പിലെ അച്ചാറുകടകൾ പൂട്ടിച്ചു

മലപ്പുറം മക്കരപറമ്പില്‍ റമസാനോട് അനുബന്ധിച്ച് ആരംഭിച്ച അച്ചാറുകടകള്‍ പൂട്ടിച്ചു. ലൈസന്‍സില്ലാത്ത താല്‍ക്കാലിക കടകളില്‍ ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ വില്‍ക്കുന്നതായി ഭക്ഷ്യ റവന്യൂ ആരോഗ്യ ഉദ്യോഗസ്ഥര്‍ നടത്തിയ സംയുകത പരിശോധനയില്‍ വ്യക്തമായി.

റമസാന്‍ മാസം ആരംഭിച്ചതു മുതല്‍ വൈകുന്നേരങ്ങളില്‍ ഉപ്പിലിട്ട കടകളിലെ തിരക്കു മൂലം ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടായി. പൊലീസ് ഇടപെട്ട് അച്ചാറു കച്ചവടം തൊട്ടടുത്ത വയലിലേക്ക് മാറ്റി. തിരക്കിന്റെ കാരണമറിയാന്‍ ആരോഗ്യ റവന്യൂ ഭക്ഷ്യ ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തിയ സംയുത പരിശോധനയില്‍ കടകള്‍ക്കൊന്നും ലൈസന്‍സില്ല. കടകള്‍ അടച്ചുപൂട്ടി.‍

കാന്തരിമുളകും പലതരം മസാലക്കൂട്ടുകളും പഴങ്ങളില്‍ തേച്ചു വില്‍പന നടത്തുകയായിരുന്നു. ഉപ്പലിട്ട വസ്തുക്കളില്‍ വിനാഗിരിയും ആസിഡും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലാബ് പരിശോധനാഫലം വന്ന ശേഷം ആവശ്യമെങ്കില്‍ കടകള്‍  നടത്തിയവര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കും.