mosque

മതസൗഹാര്‍ദത്തിന്റെ പ്രതീകമായ നിരവധി മുസ്്ലിം ആരാധനാലയങ്ങളുണ്ട് കേരളത്തില്‍. സാമൂതിരി രാജാവ് നല്‍കിയ ഭൂമിയില്‍ പൂര്‍ണമായിട്ടും ക്ഷേത്രമാതൃകയില്‍ നിര്‍മ്മിച്ച  കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളി കാണാനും പഠിക്കാനും നിരവധിപേരാണ് ദിവസവും എത്തുന്നത്.

പഴയ കൊടുക്കല്‍ വാങ്ങലുകളുടെ ശേഷിപ്പുകളായ നിരവധി പള്ളികളുണ്ട്  കേരളത്തില്‍. ക്ഷേത്ര മാതൃകയിലുള്ള  മിശ്കാല്‍ പള്ളി  ഇതില്‍ പ്രധാനപെട്ടതാണ്.

യമനില്‍ നിന്നെത്തിയ യഹൂദ മിശ്കാല്‍, സാമൂതിരി നല്‍കിയ സ്ഥലത്താണ് 1345 ല്‍ പള്ളി പണിതത്. അഞ്ച് നിലകളുള്ള പള്ളി പൂര്‍ണമായിട്ടും കേരളീയ വാസ്തുശില്‍പമനുസരിച്ചാണ്.

അധിനിവേശകാലത്ത് ഹിന്ദുക്കളെയും മുസ്്ലികളെയും തമ്മില്‍ തല്ലിക്കാനായി പള്ളിയ്ക്ക് തീയിട്ട ചരിത്രം കൂടിയുണ്ട്. മതങ്ങളുടെയും സംസ്കാരങ്ങളുടെയും നിലനില്‍പ് സ്നേഹത്തിലും  സഹവര്‍ത്തിത്വത്തിലുമാണ്. മിശ്കാല്‍ പള്ളിയുടെ ചരിത്രം മുന്നോട്ടു വെയ്്ക്കുന്ന സന്ദേശവും ഇതു തന്നെ .