റയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനുളള ഭൂമിക്ക് ന്യായവില ഉറപ്പാക്കണമെന്ന് നാട്ടുകാര്‍

palakkad-railway-t
SHARE

പാലക്കാട് അകത്തേത്തറ നടക്കാവ് റയില്‍വേ മേല്‍പ്പാലം നിര്‍മിക്കാനുളള ഭൂമിക്ക് ന്യായവില ഉറപ്പാക്കണമെന്ന് നാട്ടുകാര്‍. നിലവിലുളള വിലയുടെ മൂന്നിരട്ടി നല്‍കാമെന്ന് റവന്യൂവിഭാഗം മുന്‍പ് ഉറപ്പു നല്‍കിയെങ്കിലും കബളിപ്പിച്ചെന്നാണ് പരാതി. സ്ഥലം ഉടമകള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചു. 

റോ‍ഡ്സ് ആൻഡ് ബ്രിജസ് കോർപ്പറേഷന് നിർമാണചുമതല നല്‍കി കഴിഞ്ഞ ബജറ്റിലൂടെ 25 കോടി രൂപ വകയിരുത്തിയ പാലക്കാട്ടെ നടക്കാവ് മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിലാണ് പ്രതിസന്ധി നേരിടുന്നത്. സര്‍വേയും മറ്റ് നടപടികളുമെല്്ലാം പൂര്‍ത്തിയായിട്ടും ഭൂമിക്ക് ന്യായവില ഉറപ്പാക്കി സ്ഥലം ഏറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. നിലവില്‍ ഒരു സെന്റ് സ്ഥലത്തിന് അഞ്ചുലക്ഷം രൂപ നടപ്പു വിലയുളളപ്പോള്‍ സെന്റിന് ഒരു ലക്ഷം രൂപ നല്‍കാമെന്നാണ് ‌ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്നിരട്ടി വില നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ മൗനം പാലിക്കുന്നു. ഇതിനെതിരെയാണ്  നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട് കോയമ്പത്തൂർ റെയിൽപാതയ്ക്ക് കുറുകെ എട്ടുമീറ്റർ വീതിയിൽ ഏകദേശം അറുനൂറു മീറ്റർ നീളത്തിലാണ് മേല്‍പാലം നിര്‍മിക്കേണ്ടത്. തുടര്‍ച്ചയായി ട്രെയിനുകള്‍ കടന്നുപോകുന്നതിനാല്‍ നാട്ടുകാരുടെ റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കും. ഇതിന് പരിഹാരമായി നാട്ടുകാരുടെ ദീര്‍ഘകാല ആവശ്യമാണ് മേല്‍പ്പാലം,

MORE IN NORTH
SHOW MORE