ലോകകപ്പ് ഫുട്ബോളിന്റെ വലിയ കോണ്‍ക്രീറ്റ് മാതൃക മലപ്പുറത്ത് ഒരുങ്ങുന്നു

കാല്‍പ്പന്ത് ആവേശത്തിലേക്ക് നാടാകെ നീങ്ങുമ്പോൾ  ലോകകപ്പ് ഫുട്ബോളിന്റെ വലിയ കോണ്‍ക്രീറ്റ് മാതൃക നിര്‍മിക്കുന്ന തിരക്കിലാണ് മലപ്പുറം വണ്ടൂര്‍ പുളിയക്കോട്ടെ ആരാധകര്‍.  ന്യൂ സാംസണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ് ഫുട്ബോള്‍ മാതൃക നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത്. 

2018 ലോകകപ്പില്‍ ഉപയോഗിക്കുന്ന ടെലിസ്റ്റാര്‍ ഫുട്ബോളിന്റെ മാതൃകയാണ് പൂര്‍ത്തിയായത്. ഒന്‍പത് അടിയിലേറെ പൊക്കമുണ്ട് ഈ ഭീമന്‍ കോണ്‍ക്രീറ്റ് ഫുട്ബോളിന്. 2010ലും 2014ലും ക്ലബ് അന്നത്തെ മാതൃകയിലുളള ഫുട്ബോള്‍ മോഡലുകള്‍ നിര്‍മിച്ചിരുന്നു. ലോകകപ്പ് ഫുട്ബോള്‍ കാലമെത്തുബോള്‍ നാട്ടുകാര്‍ മുന്‍കയ്യെടുത്ത് മാതൃകകള്‍ നിര്‍മിക്കുകയാണ് പതിവ്.

ഐ.എസ്.എല്‍ താരം എ.പി. സക്കീര്‍ മാതൃക നാടിനു സമര്‍പ്പിച്ചു മഴയും വൈദ്യുതി തടസവുമില്ലാതെ. ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ ആരാധകര്‍ക്ക് വലിയ സ്ക്രീനില്‍ കാണാനും ക്ലബ് സൗകര്യം ഒരുക്കിക്കഴിഞ്ഞു.