കളരിപ്പയറ്റിലൂടെ സ്വയം പ്രതിരോധത്തിന്‍റെ പാഠം പകര്‍ന്ന് ടി.വി ശ്രീകല

kalari-training-t
SHARE

കളരിപ്പയറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ പാഠം പകര്‍ന്നു നല്‍കുകയാണ് തിരൂര്‍ തൃപ്പങ്ങോട് സ്വദേശിനി ടി.വി ശ്രീകല. ഇതിനകം തന്നെ അഞ്ഞൂറിലധികം പെണ്‍കുട്ടികള്‍ ശ്രീകലയില്‍ നിന്ന് കളരിപ്പയറ്റില്‍  പരിശീലനം നേടി കഴിഞ്ഞു.

കളരിപ്പയറ്റാണ് ശ്രീകലക്ക് ജീവിതം; അഞ്ചു വയസു മുതല്‍ കളരിപ്പയറ്റ് പഠിച്ചു തുടങ്ങി.ഇപ്പോള്‍ 12  വര്‍ഷമായി  പഠിപ്പിക്കുന്നു. സ്വയം പ്രതിരോധത്തിനായാണ് അഛന്‍ ശ്രീകലയെ കളരിപ്പയറ്റ് പഠിപ്പിച്ചത്.അത് പുതിയ തലമുറക്കു കൂടി പകര്‍ന്നു നല്‍കുകയാണിപ്പോള്‍

അവധിക്കാലമായതിനാല്‍ കൂടൂതല്‍ കുട്ടികള്‍ കളരി അഭ്യസിക്കാന്‍ എത്തുന്നുണ്ട്.കേരളത്തിനു പുറത്തും ശ്രീകല കളരിപ്പയറ്റ് അവതരിപ്പിച്ചിട്ടുണ്ട്

മലപ്പുറം ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നുമുണ്ട്.എന്നാല്‍ കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതിയും ശ്രീകലക്കുണ്ട്.

MORE IN NORTH
SHOW MORE