mango

കിളിച്ചുണ്ടനും അൽഫോൻസയുമൊക്കെ വേരുപിടിച്ച മുതലമടയിലെ മണ്ണിന് ഇത് നഷ്ടങ്ങളുടെ കാലമാണ്. കാലാവസ്ഥ വ്യതിയാനത്തിൽ വിളവു കുറഞ്ഞതും വിപണി കിട്ടാത്തതും മാവു കർഷകർക്ക് തിരിച്ചടിയായി. ഇന്നേ വരെ സർക്കാർ സഹായമില്ലാതെയാണ് അയ്യായിരത്തിലധികം കർഷകർ മാംഗോസിറ്റിയായി മുതലമടയെ വളർത്തിയത്.