കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഗുദാമിലെത്തിയാല്‍ കാണാന്‍ കാഴ്ചകള്‍ ഏറെയാണ്. പഴമയുടെ പ്രൗഡി ചോരാതെ നിര്‍മിച്ചെടുത്ത കെട്ടിടത്തിലെ ആര്‍ട്ട് ഗ്യാലറിയും പുരാവസ്തു ശേഖരവും കാഴ്ചക്കാര്‍ക്ക് എന്നും കൗതുകമാണ്. ബഷീര്‍ ബടേക്കണ്ടി എന്ന അറുപത്തിരണ്ടുകാരന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ സാക്ഷാത്കാരമാണ് ഗുദാം.
പഴമയോട് എന്നും സ്നേഹമായിരുന്നു ബഷീര്‍ എന്ന തലശേരിക്കാരന്. എട്ടു സെന്റ് ഭൂമിയില്‍ തീര്‍ത്ത പഴയ കെട്ടിടം സ്വന്തമായി ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. പഴമയെ നിലനിര്‍ത്തിക്കൊണ്ട് പുനസൃഷ്ടിച്ചെടുത്തു കെട്ടിടം. അങ്ങനെ ഗുദാം ആര്‍ട്ട് ഗ്യാലറിയും കോഫി ഷോപ്പും ആന്റിക് ഷോപ്പുമെല്ലാം പിറവിയെടുത്തു. ചരിത്രമറിയാന്‍ കോഴിക്കോട്ടെത്തുന്നവര്‍ക്ക് എന്നു കൗതുകമാണ് ഗുജറാത്തി തെരുവിലെ ഈ ഗുദാം. പുരാവസ്തുക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ബഷീറിക്കയ്ക്ക് അവ സ്വന്തം ജീവനക്കായി കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് ശേഖരിച്ച നിരവധി പുരാവസ്തു ഉല്‍പന്നങ്ങളാണ് ഇവിടുള്ളത്. ഹോട്ടല്‍ ലോബികളില്‍ പാട്ടുകേള്‍പ്പിക്കുന്ന ജൂക്ക് ബോക്സ്, . വിളക്കുകള്‍, സ്വന്തമായി രൂപകല്‍പന ചെയ്ത വിന്റേജ് കാര്‍, പഴയ ക്യാമറകള്‍ സേവനാഴി, തപാല്‍പെട്ടി........കാഴ്ചകള്‍ നീളുകയാണ് ഇവിടെ.
കാഴ്ചകള്‍ കണ്ടതിനുശേഷം ഈ കോഫിഷോപ്പിലേക്ക് വരാം. ചുറ്റുപാടും മനോഹരമായി വളര്‍ത്തിയെടുത്ത ചെടികള്‍. പ്രകൃതിക്കൊപ്പമിരുന്ന് സൗഹൃദം പങ്കുവയ്ക്കാനുള്ളൊരു അവസരമാണിവിടെ ഒരുക്കിയിരിക്കുന്നത്. ദിവസേന നിരവധി സന്ദര്‍ശകരാണ് കോഴിക്കോട്ടെ ഗുദാം കാണാന്‍ ഗുജറാത്തി തെരുവിലേത്തുന്നത്.