mariyumma

പ്രായത്തെപ്പോലും  തോല്‍പ്പിക്കുന്ന  ജീവിതമാണ് മലപ്പുറം മാറഞ്ചേരി മാറാടിയിലെ  മറിയുമ്മയുടേത്.. എണ്‍പത്തിരണ്ടാം വയസിലും കൃഷിയില്‍  സജീവമാണ്  മറിയുമ്മ..

16 ന്റെ ചുറുചുറുക്ക്,പ്രായം 82.മാറാടി കോള്‍പാടത്തെ നിറ സാന്നിധ്യമാണ് മറിയുമ്മ.അഞ്ചാം വയസില്‍ ഉമ്മക്കും ബാപ്പക്കും സഹായിയായി വയലിലിറങ്ങി.പിന്നീട് ജീവിതം തന്നെ കൃഷിയായി.ഇപ്പോള്‍ രണ്ടേക്കര്‍ പാടത്ത് നെല്‍കൃഷിയുണ്ട്.ഒപ്പം പയറും വെള്ളരിയും മത്തനും. മറ്റ് കര്‍ഷകരുടെ കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കെല്ലാം ഉത്തരം മറിയുമ്മയുടെ കൈയിലുണ്ട്.

അതിരാവിലെ വയലിലെത്തും, കത്തുന്ന വെയിലെന്നും ഒരു പ്രശ്നമല്ല.അധ്വാനിച്ചുള്ള ജീവിതം സന്തോഷം നല്‍കുമെന്നാണ് മറിയുമ്മ പറയുന്നത്. നെല്‍കൃഷി മാത്രമല്ല, നല്ലൊരു ക്ഷീര കര്‍ഷക കൂടിയാണ് മറിയുമ്മ .വീട്ടില്‍ നിറയെ പശുക്കളും ആടും കോഴിയുമെല്ലാമുണ്ട് ണ്. അഞ്ചു സെന്റ് സ്ഥലത്തെ ഈ വീടാണ് ആകെയുള്ളത്..ഇതിനൊപ്പം തന്നെയാണ് പശുക്കളുടെ തൊഴുത്തും..വീടു പുതുക്കിപണിതില്ലെങ്കിലും പശുക്കള്‍ക്കായി തൊഴുത്തുണ്ടാക്കാനുള്ള   സഹായമെങ്കിലും  സര്‍ക്കാര്‍ നല്‍കണമെന്നാണ് മറിയുമ്മയുടെ ആവശ്യം