കോഴിക്കോട് താമരശേരി ചുരത്തിന് സമാന്തരമായി ബദല്‍ റോഡ് വരുന്നു. റോഡ് നിര്‍മാണത്തിനായി പതിമൂന്ന് ഹെക്ടര്‍ വനഭൂമി വിട്ടുനല്‍കും. കേന്ദ്രാനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണപ്രവൃത്തനങ്ങള്‍ ഉടന്‍ തുടങ്ങാനാണ് തീരുമാനം. നിലവില്‍ ബദല്‍ യാത്രമാര്‍ഗമായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ചിപ്പിലിത്തോട്– മരുതിലാവ്–തളിപ്പുഴ റോഡിന്റെ സാധ്യത വിലയിരുത്തുന്നതിനായി ഉന്നത തല സംഘം സ്ഥലം സന്ദര്‍ശിച്ചു.
ചുരത്തിനു ബദലായി അഞ്ചുപാതകളുടെ നിര്‍ദേശമാണ് നേരത്തെ ഉയര്‍ന്നിരുന്നത്. ഇതില്‍ ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ പാത വേഗത്തില്‍ യാഥാര്‍ഥ്യമാക്കാനാണ് തീരുമാനം. പാതയുടെ നിര്‍മാണത്തിനായി രണ്ടുകോടി രൂപ ബജറ്റില്‍ വകയിരുത്തിെയങ്കിലും വനഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കമാണ് പ്രതിസന്ധിയായത്. നിലവില്‍ പതിമൂന്ന് ഹെക്ടര്‍ വനഭൂമിയാണ് ബൈപ്പാസ് നിര്‍മിക്കാന്‍ ആവശ്യമുള്ളത്. 23 കിലോമീറ്റര്‍ വരുന്ന റോഡിന്റെ 9 കിലോമീറ്ററാണ് വനഭൂമി.
വയനാടിനെ കോഴിക്കോട് ജില്ലയുമായി വേഗത്തില്‍ ബന്ധിപ്പിക്കുന്നതാണ് ചിപ്പിലിത്തോട് മരുതിലാവ് തളിപ്പുഴ പാത. മണ്ണിടിച്ചിലും ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും മൂലം വലിയ പ്രതിഷേധങ്ങള്‍ നിരവധി തവണ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍വേ നടപടികളില്‍ ഒതുങ്ങുകയായിരുന്നു റോഡിന്റെ
ജില്ലകലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനിയര്‍മാര്‍ക്ക് പുറമെ പ്രദേശത്തെ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.