നിരാഹാര സമരം നടത്തുന്നവരെ ചർച്ചയ്ക്ക് വിളിച്ചു

വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വയനാട് ബത്തേരിയിൽ നിരാഹാര സമരം നടത്തുന്നവരെ ജില്ലാ കലക്ടർ ഒത്തുതീർപ്പ് ചർച്ചയ്ക്ക് ക്ഷണിച്ചു. എന്നാൽ കലക്ടർ സമരപന്തലിലെത്തണമെന്നാണ്കൂട്ടായ്മയുടെ ആവശ്യം. ബത്തേരി വൈൽഡ് ലൈഫ് വാർഡന്റെ ഒാഫീസിന് മുന്നിൽ നടക്കുന്ന നിരാഹാര സമരം അ‍ഞ്ചാം ദിനത്തിലെത്തി.