വന്യജീവി ശല്യം; നാട്ടുകാരുടെ നിരാഹാരസമരം മൂന്നാം ദിനത്തിൽ

വയനാട് ബത്തേരി വടക്കനാട്ടെ വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന നിരാഹാരസമരം മൂന്നാം ദിനത്തിൽ. വൈൽഡ്‌ ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിലാണ് സമരം. ഇത്‌ വരെ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിച്ചിട്ടില്ല.

  

വനത്താൽ ചുറ്റപ്പെട്ട ഗ്രാമമാണ് വടക്കനാട്.  കഴിഞ്ഞ കുറച്ചു വർഷങ്ങളായി വന്യജീവിശല്യം കൊണ്ട് പൊറുതിമുട്ടുകയാണ് ജനങ്ങൾ. രാത്രി നാട്ടിലിറങ്ങുന്ന മൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. മനുഷ്യ ജീവനും ഭീഷണിയുയർത്തുന്നു. ശാശ്വതപരിഹാരം വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്‌. വനാതിർത്തിയിൽ മതിൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ  ആവശ്യങ്ങളിലൊന്ന്. നഷ്ടപരിഹാരവും  അപര്യാപ്തമാണെന്ന്‌ നാട്ടുകാർ പറയുന്നു. ബത്തേരിയിലെ വൈൽഡ്‌ ലൈഫ് വാർഡന്റെ ഓഫിസിന് മുന്നിലാണ് നിരാഹാരം.  

ഇതുവരെ സമരക്കാരുമായി വനം വകുപ്പ് ചർച്ചക്കി തയാറായിട്ടില്ല. മേഖലയിൽ സ്ഥിരം പ്രശ്നങ്ങളു ണ്ടാക്കുന്ന കാട്ടാനയുടെ കഴുത്തിൽ വനം വകുപ്പ്‌ കഴിഞ്ഞ ദിവസം റേഡിയോ കോളർ ഘടിപ്പിച്ചിരുന്നു. ഇതൊന്നും പരിഹാരമല്ലെന്നാണ് പ്രദേശവാസികളുടെ മറുപടി.