കുടിവെള്ളക്ഷാമം പരിഹരിക്കാനുളള കേന്ദ്രസർക്കാർ പദ്ധതി അശാസ്ത്രീയമെന്ന് ആരോപണം

വയനാട് പനമരം നെല്ലിയമ്പത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പദ്ധതി അശാസ്ത്രീയം. കാവടം പുഴയോരത്ത് നിര്‍മ്മിക്കുന്ന കിണര്‍ കൊണ്ട് പ്രയോജനമുണ്ടാകില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അമ്പത്തി ഒന്ന് ലക്ഷം രൂപയുടേതാണ് പദ്ധതി.

പനമരം ബ്ലോക്ക് പഞ്ചായത്താണ് നടപ്പിലാക്കുന്നത്. വാട്ടര്‍ അതോറിറ്റിക്കാണ് നിര്‍മ്മാണ ചുമതല.പണി ഏറെക്കുറെ പൂര്‍ത്തിയാകാനായി. എന്നാല്‍ കിണറിനകത്ത് വെരും രണ്ട് മീറ്ററെങ്കിലും ഉയരത്തിലേ വെള്ളമുള്ളൂ.സമീപത്തെ പുഴയുടെ അടിത്തട്ടിനേക്കാള്‍ ഉയരത്തിലാണ് കിണര്‍.പാറ പൊട്ടിച്ച് കൂടുതല്‍ ആഴം കൂട്ടാന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല.

എഴുപത്തഞ്ച് കുടുംബങ്ങള്‍ക്ക് വേണ്ടിയായിരുന്നു പദ്ധതി. ടാങ്കും പൈപ്പ് കണക്ഷനും ഇട്ടിരുന്നു. ദിവസം അറുപതിനായിരം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. നിലവിലെ അവസ്ഥയില്‍ ഇരുപതിനായിരം ലിറ്റര്‍ പോലും വെള്ളം ലഭ്യമാക്കാനാകില്ല.